വനിതാ കമ്മീഷനോട് ബഹുമാനം മാത്രമെന്ന് പിസി ജോർജ് എം എൽ എ. നടിയെ ആക്രമിച്ച കേസിൽ ഇരക്കെതിരായ പരാമർശങ്ങൾക്ക് വനിതാ കമ്മീഷനിൽ വിശദീകരണം നൽകുകയായിരുന്നു പിസി ജോർജ്.
തുടർനടപടിയുടെ കാര്യം റിപ്പോർട്ട് കിട്ടിയതിനു ശേഷം പറയാമെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പ്രതികരിച്ചു. സ്‌പീക്കറുടെ അനുമതിയോടെയാണ് കമ്മീഷൻ ജോർജിന്റെ മൊഴിയെടുത്തത്. പൊതു വേദികളിലുള്ള ജോർജിന്റെ അഭിപ്രായം ഇരക്കെതിരാണെന്നു വിലയിരുത്തിയാണ് കമ്മീഷൻ ജോർജിനെ വിളിച്ചു വരുത്തിയത്. ഉപദ്രവിക്കപ്പെട്ടതിനു ശേഷം നടി അഭിനയിക്കാനെത്തിയതിനെ ജോർജ് പരിഹസിച്ചിരുന്നു. സ്ത്രീ പീഡനമല്ല പുരുഷപീഡനമാണ് ഇവിടെ നടക്കുന്നതെന്നും ജോർജ് പറഞ്ഞിരുന്നു.














