വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ


തിരുവനന്തപുരം: വനിതാ മതിലിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.


വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടാണെന്നും വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.


എന്‍എസ്‌എസ് അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളും മതിലിന്റെ ഭാഗമാകുമെന്നും വിശ്വാസത്തിന്റെ മറപിടിച്ച്‌ സ്ത്രീകളെ അവഹേളിക്കുവാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും വനിതാ മതില്‍ സവര്‍ണ അവര്‍ണ്ണ വേര്‍ത്തിരിവ് ഉണ്ടാക്കുന്നു എന്നത് വിമര്‍ശനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.



Sharing is Caring