വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവം : പി.എസ്.സിയെ നോക്കുകുത്തിയാക്കി സമഗ്ര അന്വേഷണം വേണമെന്ന് -മുല്ലപ്പള്ളി


തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുതാര്യമായി പ്രവര്‍ത്തിക്കുന്ന പി.എസ്.സി പോലുള്ള സ്ഥാപനത്തെ നോക്കുകുത്തിയാക്കി ഒരു ഓഫീസ് എസ്.എഫ്.ഐക്കാരന്‍റെ വീട്ടില്‍ തുടങ്ങിയെന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.സര്‍വകലാശാലകള്‍ സമൂഹവിരുദ്ധരുടെ വളര്‍ത്തുകേന്ദ്രങ്ങളായിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ പിന്നീട് അധോലോക നായകന്‍മാരാകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


മയക്കുമരുന്ന്, ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് മുന്‍കാല എസ്.എഫ്.ഐക്കാരാണ്. മുഖ്യമന്ത്രിക്ക് പോലും യൂനിവേഴ്സിറ്റി സംഭവത്തില്‍ നടപടിയെടുക്കാനാവുന്നില്ല. മാധ്യമങ്ങളാണ് സംഭവത്തില്‍ വലിയ പോരാട്ടം നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.




Sharing is Caring