വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ പ്രശാന്തിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി ശുപാര്‍ശ ചെയ്തിരുന്നു. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതിന് കാരണം.

ഈ വര്‍ഷം പ്രളയമുണ്ടായപ്പള്‍ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാല്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *