മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടികള്‍ ഒക്ടോബര്‍ 4ന് തുടങ്ങും


കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒക്ടോബര്‍ 4ന് പൊളിച്ചു തുടങ്ങുമെന്ന് നഗരസഭ അറിയിച്ചു. 60 ദിവസം കൊണ്ട് നടപടികള്‍ തീര്‍ക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.നഗരസഭയ്ക്കാണ് പൊളിക്കാനുള്ള ചുമതല. പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍ നല്‍കി ചെറിയ രൂപരേഖ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കും. പൊളിക്കാനുദ്ദേശിക്കുന്ന ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാന്‍ കെ എസ് ഇ ബിക്കും വാട്ടര്‍ അതോറിറ്റിക്കും നഗരസഭ കത്ത് നല്‍കി.


ഫ്ലാറ്റ് പൊളിക്കുന്നതിനായി പത്തിന പദ്ധതികളാണ് നഗരസഭ തയ്യാറാക്കിയത്. തിങ്കളാഴ്ച കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം കേട്ട സാഹചര്യത്തിലാണ് രൂപരേഖ തയ്യാറാക്കി പൊളിക്കാന്‍ നഗരസഭ സജ്ജമാകുന്നത്.




Sharing is Caring