വടക്കാഞ്ചേരി പീഡനം: ജയന്തനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകും


imageസിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കും.ഇന്ന് 10 മണിക്ക് വടക്കാഞ്ചേരിയില്‍ ചേരുന്ന സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.പീഡന ആരോപണം സംബന്ധിച്ച് പോലീസ് നടപടികള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ജയന്തനെതിരെ നടപടിയ്ക്ക് ഒരുങ്ങുന്നത്. ആരോപണ വിധേയനായ പേരാമംഗലം സി.ഐയെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂര്‍ എസിപി പി.എ. ശിവദാസനാണ് അന്വേഷണ ചുമതല.




Sharing is Caring