ല്‍ പ്ലാന്റിനുവേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍


റായ്പുര്‍: ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്ന് വ്യവസായശാല തുടങ്ങാനായി ഏറ്റെടുത്ത ഭൂമി തിരികെ നല്‍കാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ടാറ്റാ സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ഏറ്റെടുത്ത ഭൂമിയാണ് പദ്ധതി നടപ്പാക്കാനാവാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് മടക്കി നല്‍കാന്‍ ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അധികാരത്തിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ കര്‍ഷകരുടെ വായ്പ സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം.


ഭൂമി തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ അടുത്ത ക്യാബിനറ്റ് യോഗത്തിനു മുമ്ബ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തശേഷം അടുത്ത ചൊവ്വാഴ്ചയാകും ക്യാബിനറ്റ് യോഗം നടക്കുക.


സ്ഥലം ഏറ്റെടുത്തിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞും പദ്ധതി ആരംഭിച്ചിട്ടില്ലെങ്കില്‍ ഉടമകള്‍ക്ക് ഭൂമി തിരികെ നല്‍കുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. 2005ല്‍ അന്നത്തെ ബിജെപി സര്‍ക്കാരാണ് ബസ്തര്‍ ജില്ലയിലെ ലോഹന്ദിഗുദാ മേഖലയില്‍ സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കുന്നതിന് ടാറ്റയുമായി കരാര്‍ ഒപ്പിട്ടത്. 2008ലാണ് ഭൂമി ഏറ്റെടുത്തത്‌. പത്ത് ഗ്രാമങ്ങളില്‍നിന്നായി 1764 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്.



Sharing is Caring