കാന്‍ബെറ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ഓസ്ട്രേലിയ. വെള്ളിയാഴ്ച ചേര്‍ന്ന് ദേശീയ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതോടെയാണ് ഇക്കാര്യം പരിഗണിക്കുന്നത്.
സാമൂഹ്യ അകലം നടപ്പിലാക്കാന്‍ മാര്‍ച്ചില്‍ ഓസ്ട്രേലിയ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ ദിവസേന 20ല്‍ താഴെ മാത്രം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനങ്ങളിലെയും പ്രവശ്യകളിലെയും നേതാക്കളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സമയക്രമം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞിരുന്നു.
30 വര്‍ഷത്തിനിടയിലെ ആദ്യത്തെ സാമ്ബത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം പ്രവേശിച്ചിരിക്കുന്നത്. ഈ വര്‍ഷം തൊഴിലില്ലായ്മ പത്തു ശതമാനത്തില്‍ എത്തുമെന്നും ഈ വര്‍ഷം ജിഡിപിയില്‍ ആറു ശതമാനം ഇടിവുണ്ടാകുമെന്നും ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് കരുതുന്നു.