ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിന് ഇന്നു ദോഹയില്‍ തുടക്കം


പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് ദോഹയില്‍ തുടക്കം. ഇന്ന് വൈകുന്നേരം ഏഴിന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷന്മാരുടെ ലോങ്ജമ്ബോടെയാണ് കായിക മേളയ്ക്ക് തുടക്കമാവുന്നത്. 209 രാജ്യങ്ങളിലെ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ആവേശപോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് 27 താരങ്ങളാണ് പങ്കെടുക്കുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ കായിക പോരാട്ടത്തില്‍ 12 മലയാളികളും ഉള്‍പ്പെടുന്നു.


ആദ്യ ഇനമായ ലോങ്ജമ്ബില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങും. വനിതാ റിലേയില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് ഹിമാദാസ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.മെഡല്‍ നേട്ടത്തിലുപരിയായി 2020ലെ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുകയെന്നതിനാവും താരങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക.




Sharing is Caring