പാലായില്‍ യുഡിഎഫ് കോട്ടകള്‍ തകരുമ്ബോള്‍ പരസ്പരം പഴിചാരി കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍. പാലായില്‍ ചതിച്ചത് ജോസ് കെ മാണി പക്ഷമെന്ന് പിജെ ജോസഫ് ആരോപിച്ചു. എന്നാല്‍, ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് എല്‍ഡിഎഫിന് പോയെന്ന് പിജെ ജോസഫ് തിരിച്ചടിച്ചു.
അതേസമയം, പാലായില്‍ യുഡിഎഫിനേറ്റ തിരിച്ചടിക്ക് പിന്നിലെ കാരണം പരിശോധിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ പറഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരത്ത് പിന്നിലായത് പരിശോധിക്കുമെന്നും ചാഴിക്കാടന്‍ പറഞ്ഞു.













