ലോക്സഭ തെരഞ്ഞെടുപ്പിന് സര്‍വ സജ്ജരാകാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ ആഹ്വാനം. ശനിയാഴ്ച രാവിലെ മലപ്പുറത്തുനടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പിന് പാര്‍ട്ടി സംവിധാനത്തെ സജ്ജമാക്കാന്‍ തീരുമാനിച്ചത്. ഇതിെന്റ ഭാഗമായി എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും. ശക്തമായ വെല്ലുവിളി നിലനില്‍ക്കുന്ന പൊന്നാനി മണ്ഡലത്തില്‍ ജൂലൈ നാലിന് ആദ്യയോഗം ചേരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് 25,410 വോട്ടിെന്റ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ഇത് കണക്കിലെടുത്ത് പൊന്നാനി പിടിക്കാന്‍ ഇടതുപക്ഷം നേരത്തേ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ന്യൂനപക്ഷ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന മുസ്ലിം നേതാവെന്ന ഇമേജ് മുസ്ലിം ഇതരവോട്ടുകള്‍ ഏറെയുള്ള പൊന്നാനിയില്‍ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. ഇൗ സാഹചര്യത്തില്‍ ഇ.ടിയെ പൊന്നാനിയില്‍ വീണ്ടും മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. അതേസമയം, പാര്‍ലമെന്റില്‍ മുസ്ലിം വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ ഇ.ടിയെ പോലെ ഒരു നേതാവിെന്റ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതിനാല്‍ അദ്ദേഹത്തെ സുരക്ഷിത മണ്ഡലമായ മലപ്പുറത്തേക്ക് മാറ്റാനും ആലോചനയുണ്ട്.
എന്നാല്‍, ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ മത്സരിക്കാന്‍ സന്നദ്ധനായില്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയം തലവേദനയാകും. ദേശീയ രാഷ്ട്രീയത്തില്‍നിന്ന് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെങ്കില്‍ മറ്റൊരാള്‍ക്ക് നറുക്കു വീഴും. പൊന്നാനിയില്‍ എം.പി. അബ്ദുസ്സമദ് സമദാനിയുടെ േപരും പാര്‍ട്ടി വൃത്തങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ചെങ്ങന്നൂരിലേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് യു.ഡി.എഫിനെ ശക്തമാക്കി മുന്നോട്ടുപോകാന്‍ തീരുമാനിച്ചാണ് പ്രവര്‍ത്തക സമിതി അവസാനിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ സാക്ഷരത നല്കുന്നതിെന്റ ഭാഗമായി രാഷ്ട്രീയ പഠനകേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് ഇതിന് തുടക്കമാവും.