ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. നീതിയുടെ അഞ്ച് തൂണുകൾ എന്ന മുദ്രാവാക്യത്തിൽ ഊന്നിയാകും പ്രഖ്യാപനങ്ങൾ. സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളുണ്ടാകും.

യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കും.എ.ഐ.സി.സി. ആസ്ഥാനത്ത് 11.30-ന് നടക്കുന്ന ചടങ്ങിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ ചേർന്നാണ് പത്രിക പുറത്തിറക്കുക. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *