രാജ്യത്തെ ലോക്ഡൌണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം തന്റേതായിരിക്കുമെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ. ഈ മാസം 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്കുന്ന അണ്‍ലോക്ക് 5.0 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നതിനുശേഷം ഈ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാം ഗോപാല്‍ വര്‍മ ഇക്കാര്യം അറിയിച്ചത്. കോവിഡിനെ ആധാരമാക്കി സിനിമ ചെയ്യാന്‍ പോകുകയാണെന്ന് കഴിഞ്ഞ മേയില്‍ ആണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.













