ലോകമുത്തശ്ശി നബി തജിമ അന്തരിച്ചു ; 117 വയസായിരുന്നു


ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ നബി തജിമ അന്തരിച്ചു. 117 വയസായിരുന്നു. ജന്മനാടായ കഗോഷിമയിലെ കികായ് ദ്വീപിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1900 ആഗസ്റ്റ് നാലിനായിരുന്നു നബി തജിമയുടെ ജനനം.


ജമൈക്കക്കാരി വയലറ്റ് ബ്രൗണ്‍ 2017ല്‍ 117ആം വയസില്‍ മരിച്ചതിനെ തുടര്‍ന്നാണ് തജിമ ലോകമുത്തശ്ശിയായത്. 2015ല്‍ ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായി തജിമയെ തിരഞ്ഞെടുത്തിരുന്നു.




Sharing is Caring