ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി.വി സിന്ധു പൊരുതി തോറ്റു


ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി മെഡല്‍. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടാണ് താരം പൊരുതി തോറ്റത്. ലോക ചാംപ്യന്‍ഷിപ്പിലെ സിന്ധുവിന്റെ ആദ്യ വെള്ളി മെഡല്‍ നേട്ടമാണിത്. സ്‌കോര്‍ 19-21, 22-20, 20-22. മത്സരത്തില്‍ വിജയിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയ്ക്ക് സ്വര്‍ണം.


സെമി ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചാണ് ജപ്പാന്റെ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് ജേതാവ് കൂടിയായ നൊസോമി ഒകുഹാര ഫൈനലില്‍ എത്തിയത്. സിന്ധുവാകട്ടെ ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.


ഫൈനലില്‍ ആദ്യ സെറ്റ് 19-22 നഷ്ടപ്പെടുത്തിയ ശേഷം സിന്ധു തിരിച്ചുവരവ് നടത്തി. രണ്ടാം സെറ്റ് 22-20 ന് സ്വന്തമാക്കിയെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റ് 20-22 സിന്ധുവിന് നഷ്ടമായി.



Sharing is Caring