ലോകകപ്പ് ഉ​ദ്​​ഘാ​ട​ന ചടങ്ങിന് മോടി കൂട്ടാന്‍ റൊണാള്‍ഡോയും റോബി വില്യംസും


ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് തിരശീലയുയരാന്‍ ഇനി ഏതാനം മണിക്കുറുകള്‍ മാത്രം ബാക്കി. ലോകകപ്പ് ഉ​ദ്​​ഘാ​ട​ന ചടങ്ങിന് മോടി കൂട്ടാന്‍ മുന്‍ ലോകചാമ്പ്യ
ന്‍ റൊണാള്‍ഡോയും പോപ്പ് താരം റോബി വില്യംസും റഷ്യന്‍ ഗായിക എ​യ്​​ഡ ഗ​രി​ഫു​ല്ലി​ന എന്നിവരുണ്ടാകും. ഫുട്ബോള്‍ ഇതിഹാസം പെലെ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉ​ദ്​​ഘാ​ട​ന ചടങ്ങിന് എത്തില്ല. ഇത്തവണത്തെ ഉ​ദ്​​ഘാ​ട​ന ചടങ്ങ് അരമണിക്കൂര്‍ മാത്രമായി വെട്ടി ചുരുക്കിയിട്ടുണ്ട്.


ലോകകപ്പിന് തുടക്കം കുറിക്കുന്ന റഷ്യ സൗദി മാച്ചിന് മുന്‍പാണ് അരമണിക്കൂര്‍ നീളുന്ന സംഗീത പരിപാടികള്‍ ഉണ്ടാവുക. 80,000 ല്‍ അധികം വരുന്ന ഫുട്ബോള്‍ ആരാധകരുടെ മുന്നിലാവും ലാഷ്നികി സ്റ്റേഡിയത്തില്‍ റോബി വില്യംസും സംഘവും പ്രോഗ്രാം അവതരിപ്പിക്കുക. ബ്രസീലിയന്‍ ലെജന്‍ഡ് റൊണാള്‍ഡോ ലോകകപ്പ് ഉ​ദ്​​ഘാ​ട​ന ചടങ്ങില്‍ ഏത് രീതിയിലാണ് പങ്കെടുക്കുക എന്നതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.




Sharing is Caring