ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്


മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി . മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുന്നത്. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് നേരത്തെ ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവതി അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിക്ക് അയച്ച്‌ പരാതയില്‍ പറയുന്നത് തന്നെ യുവതി വിവാഹം കഴിച്ചുവെന്നാണ്. എന്നാല്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പറഞ്ഞത്. വിവാഹം കഴിച്ചുവെങ്കില്‍ ബലാല്‍സംഗ കുറ്റം നിലനില്‍ക്കുകയില്ല എന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ പ്രധാനമായും ഉന്നയിച്ച വാദം. ഇതിനെ പണം തട്ടാനായി കെട്ടിച്ചമച്ച ബ്ലാക്ക്‌മെയിലിങ് കേസായാണ് കാണാനാവുക എന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ട് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.ബലാല്‍സംഗ കുറ്റം ചുമത്താനാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ചയാണ്അപേക്ഷ സമര്‍പ്പിച്ചത്.തിങ്കളാഴ്ച വിധി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു .ജൂണ്‍ 13നാണ് ബീഹാര്‍ സ്വദ്വേശിയായ യുവതി ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ബിനോയിക്കെതിരേ പരാതി നല്‍കിയത്.




Sharing is Caring