ലൈംഗിക അപവാദം; ഇത്തവണ സാഹിത്യ നോബല്‍ ഇല്ല


ഓസ്ലോ: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി. നോബല്‍ പുരസ്കാരം നല്‍കൂന്ന അക്കാദമിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക അപവാദവും സാമ്പത്തിക ആരോപണങ്ങളും സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിനെ തൂടര്‍ന്നാണ് തീരുമാനം. അക്കാദമിയി അംഗമായ കവിയുടെ ഭര്‍ത്താവിനെതിരെയുയര്‍ന്ന ലൈംഗികാരോപണമാണ് ഇപ്പോഴത്തെ തീരുമാനത്തിലെ പ്രധാന കാരണം


2018ലെ അവാര്‍ഡുകള്‍ 2019ല്‍ നല്‍കുമെന്ന് അക്കാദമി അറിയിച്ചു. വിവാദങ്ങള്‍ കൊണ്ട് മങ്ങലേല്‍ക്കുകയും പൊതു വിശ്വാസം നഷ്ടപ്പെടുകയും ചെയ്ത അക്കാദമിക്ക് അവാര്‍ഡ് നല്‍കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. 1943െല യുദ്ധകാലത്തിന് ശേഷം ഇതാദ്യമായാണ് നോബല്‍ സമ്മാനം മുടങ്ങുന്നത്.


നവംബറില്‍ അക്കാദമിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി സ്ത്രീകളുടെ പരാതിയില്‍ ലൈംഗിക അതിക്രമത്തിന് കേസെടുത്തിരുന്നു. ഇതെതുടര്‍ന്ന് സ്ഥിരം സെക്രട്ടറി സാറാ ഡാനിയസ് അടക്കം 18 അംഗ സഭയിലെ ഏഴുപേര്‍ രാജി വച്ചിരുന്നു.

ആജീവനാന്ത മെമ്പര്‍മാര്‍ക്ക് രാജി വക്കാനുള്ള അവകാശമില്ലെങ്കിലും യോഗങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.നിയമപ്രകാരം പുതിയൊരു അംഗത്തെ തിരഞ്ഞെടുക്കാന്‍ 12 പേരെങ്കിലും വോട്ടു ചെയ്യാനുണ്ടാവണം. 18 അംഗ സഭയിലെ 7 പേര്‍ രാജി വക്കുകയും ഒരാള്‍ വിട്ടു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയിലാണ് സ്വീഡിഷ് അക്കാദമി.



Sharing is Caring