തിരുവനന്തപുരം: ഐറിഷ് സ്വദേശി ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാജി. മൃതദേഹത്തിലുള്ള വസ്ത്രമായിരുന്നില്ല കാണാതായകുമ്ബോല് ധരിച്ചിരുന്നതെന്ന് ഷാജി പറഞ്ഞു. അരുവിക്കരകോണത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലരിക്കെയാണ് ലിഗയെ കാണാതാകുന്നത്. മാര്‍ച്ച് 14ന് ഷാജിയുടെ ഓട്ടോയിലാണ് കോവളത്തേക്ക് ലിഗ പോയത്. ലിഗയുടെ സ്വഭാവത്തില്‍ അസ്വാഭാവികയൊന്നുമുണ്ടായില്ലെന്നും യാത്രക്കിട പുകവലിച്ചിരുന്നതായും മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് അന്നുണ്ടായിരുന്നുല്ലെന്നും ഷാജി പറയുന്നു.
ഷാജിയുടെ ഓട്ടോയില്‍ ലിഗ കോവളത്തെത്തുന്ന സിസിവിട ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചികിത്സയിലരിക്കുമ്ബോള് ലിഗയും സ്വഭാവത്തില്‍ മറ്റാങ്ങളൊന്നുമുണ്ടായികുന്നില്ലെന്ന് പൊലീസിന് ചികിത്സ ഡോക്ടര്‍ ദിവ്യയും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ലിഗയുടെ ആന്തരാവശങ്ങളുടെ രാസപരിശോധന ഫലം നാളെ ലഭിക്കും.ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തവാകയുള്ളൂ. പക്ഷെ പൊലീസ് അന്വേഷണം ഊര്ജ്ജിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒഴിഞ്ഞ പ്രദേശത്ത് പ്രത്യേകസംഘം പരിശോധന നടത്തി. ഒരു വിദേശി ഒറ്റപ്പെട്ട ഈ പ്രദേശത്ത് എങ്ങനെ എത്തി ചേര്‍ന്നുവെന്നാണ് പൊലീസിനെ കുഴക്കുന്നത്. ഇത് കണ്ടെത്താനാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.














