ചൈനയില്‍ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു


ബെയ്ജിംഗ്: ചൈനയില്‍ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കന്‍ ചൈനയിലെ യിംഗ്ഡെ നഗരത്തിലാണ് സംഭവമുണ്ടായത്.


മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ ബാറിന്‍റെ പുറത്തേക്കുള്ള വാതിലില്‍ മോട്ടോര്‍ബൈക്ക് വച്ച്‌ തടസം സൃഷ്ടിച്ചതിന് 32 കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.




Sharing is Caring