ലഷ്‌കർ-ഇ-ത്വയ്ബ തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി


ലഷ്‌കർ-ഇ-ത്വയ്ബ തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ തിങ്കളാഴ്‌ച്ച രാവിലെയാണ് സംഭവം .സ്വാബിയിലെ വസതിയില്‍ വെച്ചാണ് അലി വെടിയേറ്റ് മരിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.


മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ വിഭാഗം തലവനാണ് കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി .


2024 ല്‍ ലഷ്‌കർ തലവൻ ഹാഫിസ് സയീദ് രൂപീകരിച്ച പിഎംഎംഎല്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അലിയായിരുന്നു.

അലിയെ വെടിവച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അതില്‍ രണ്ട് പേർ റോഡപകടങ്ങളില്‍ മരിച്ചതായും റിപ്പോർട്ടുണ്ട്.മൗലാന കാഷിഫ് അലിയുടെ കൊലപാതകം പാകിസ്ഥാനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകള്‍ പാകിസ്ഥാൻ സർക്കാരിനെ വിമർശിക്കുകയും മൗലാന കാഷിഫ് അലിയുടെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹഫീസ് സയീദ് അടക്കമുള്ളവർ ഭീതിയിലാണെന്നും സൂചനയുണ്ട്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ജമാത്ത് ഉദവ തലവനുമായ ഹാഫിസ് സയീദ് അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്‌ക്ക് വിലയിട്ടിട്ടുള്ള ഭീകരനാണ്.



Sharing is Caring