ലവ്’ ഒക്ടോബര്‍ 15 ന് ഗള്‍ഫിലെ തീയേറ്റുകളില്‍


ലോക് ഡൗണിന് ശേഷം തീയേറ്ററിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രം ‘ലവ്’. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 15 ആണ് റിലീസ് ആവുന്നത്. കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുന്‍കരുതലുകളുമായി ചിത്രം റിലീസ് ചെയ്യുന്നത് ഗള്‍ഫിലെ തീയേറ്റുകളിലാണ്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റും ഗോള്‍ഡന്‍ സിനിമയുമാണ് ചിത്രത്തിന്റെ ഗള്‍ഫ് വിതരണക്കാര്‍.ഖാലിദ് റഹ്മാന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവര്‍ നായികാ നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്. പൂര്‍ണമായും ലോക് ഡൗണില്‍ ചിത്രീകരിച്ച ലവ് നിര്‍മിക്കുന്നത് ആഷിക് ഉസ്മാന്‍ ആണ്. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്.ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.




Sharing is Caring