ലണ്ടനിലെ മൃഗങ്ങള്‍ക്ക് ഇനി ആശ്വാസം;മൃഗശാലയില്‍ ഒരുക്കുന്നത്‌ ഐസ് ലോലി പോപ്‌


ലണ്ടന്‍: ബ്രിട്ടന്‍ ചൂട് കൂടുമ്പോള്‍ ലണ്ടനിലെ മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഗൊറില്ലകള്‍ക്കും കുരങ്ങുകള്‍ക്കുമെല്ലാം ഐസ് ലോലി പോപാണ് ചൂട് കാലത്ത് നല്‍കുന്നത്. ബ്രിട്ടനിലെ ഉരുകുന്ന ചൂടില്‍ മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്ക് കൂടി രക്ഷയൊരുക്കാനുള്ള ശ്രമത്തിലാണ് ലണ്ടനിലെ മൃഗശാല അധികൃതര്‍ രംഗത്ത് വന്നത്.


ചൂട് മുപ്പത് ഡിഗ്രി കടന്നപ്പോഴാണ് കുരങ്ങുകള്‍ക്കും ഗൊറില്ലകള്‍ക്കുമെല്ലാം ഐസിന്റെ മധുരം നല്‍കുന്നത്. ഒപ്പം തണുത്ത വെള്ളക്കടലയും സണ്‍ഫ്‌ളവര്‍ നട്ടുകളും വാല്‍നട്ടുമെല്ലാം ഈ ചൂട് കാലത്ത് പ്രത്യേകമായി മൃഗങ്ങള്‍ക്ക് നല്‍കുന്നു. ചില മൃഗങ്ങള്‍ ചൂട് കാലം ആസ്വദിക്കുമ്പോള്‍ പലതിനും കൂടുതല്‍ പരിചരണവും തണുപ്പുള്ള ഭക്ഷണവും ആവശ്യമായി വരുന്നുണ്ടെന്ന് മൃഗശാല സൂക്ഷിപ്പുകാരനായ ജേക്കബ് വിന്‍ ഫീല്‍ഡ് പറയുന്നു.
ചില മൃഗങ്ങള്‍ക്ക് കടുത്ത ചൂടിനെ മറികടക്കാന്‍ വലിയ ബുദ്ധിമുട്ടാണ് അവക്ക് ആശ്വാസമേകാനായാണ് ഇങ്ങനെയൊരു ശ്രമം നടത്തുന്നത്.




Sharing is Caring