കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട്: കെ എസ് ആര്‍ ടി സി ഇലക്‌ട്രിക് ബസ്സിന്‍റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ സര്‍വീസില്‍ മന്ത്രിയും എം എല്‍ എ മാരും യാത്ര ചെയ്തു.

തിരുവനന്തപുരം,കൊച്ചി നഗരങ്ങളിലെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് കെ എസ് ആര്‍ ടി സി ഇലക്ടിക് ബസ് കോഴിക്കോടെത്തിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ എം എല്‍ എ മാരായ എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു.സിറ്റി സര്‍വ്വീസിന് ഇലക്‌ട്രിക് ബസ് അനുയോജ്യമാണെന്ന് ബോധ്യപെട്ടതായും,ഗ്രാമീണ സര്‍വ്വീസുകള്‍ ലക്ഷ്യംവെച്ചാണ് കോഴിക്കോട്ടെ പരീക്ഷണ ഓട്ടമെന്നും ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു

5 ദിവസം ബസ് കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് നടത്തും. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഒരു ദിവസം 295 കിലോമീറ്ററാണ് കോഴിക്കോട്ടെ സര്‍വ്വീസ് .4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 350 കിലോ മീറ്റര്‍ സര്‍വ്വീസ് നടത്താം. എ.സി ലോഫ്ളോര്‍ ബസിന്‍റെ ടിക്കറ്റ് നിരക്കാണ് ഇലക്‌ട്രിക് ബസിനും ഈടാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *