ലങ്കയില്‍ ഇനി തമിഴ് ദേശീയഗാനാലാപനമാവാം


തമിഴ് ഭാഷയിലുള്ള ദേശീയ ദേശീയഗാനാലാപനത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനൗദ്യോഗിക വിലക്ക് നീങ്ങുന്നു. ഇന്നു കൊളംബോയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തിന്റെ ദേശീയഗാനം തമിഴ് ഭാഷയിലും ആലപിച്ചു. കൊളംബോയിലെ ഗല്ലേ ഫേസ് ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് സിംഹളഭാഷയൊടൊപ്പം സ്‌കൂള്‍ കുട്ടികള്‍ തമിഴിലും ദേശീയഗാനം ആലപിച്ചത്. തമിഴ് വംശജരോടുള്ള അനുരജ്ഞന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തമിഴിലുള്ള ദേശീയഗാനാലാപനത്തിനെതിരെ ചില കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.




Sharing is Caring