ലക്ഷ്മി നായരുടെ ഭാവി മരുമകളുടെ പരീക്ഷാഫലം റദ്ധാക്കിയേക്കും


ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഭാവി മരുമകള്‍ അനുരാധയ്ക്കെതിരെയും നടപടിയെടുക്കണമെന്ന് അന്വേഷണ സമിതി. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും തെളിഞ്ഞതായി അന്വേഷണ സംഘം പറയുന്നു. കൂടുതലും ഭാവി മരുമകളായ അനുരാധയ്ക്ക് വേണ്ടിയാണ്. താല്‍പ്പര്യമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക് നല്‍കിയിട്ടുണ്ട്.


അനുരാധയ്ക്ക് ഇല്ലാത്ത ഹാജര്‍ നല്‍കുകയും ഇതിലൂടെ 50 ശതമാനം പോലും ഹാജരില്ലാതിരുന്ന ഈ പെണ്‍കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവാദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാല്‍ അനുരാധയുടെ പരീക്ഷാഫലം റദ്ധാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.




Sharing is Caring