റ​ഫേ​ൽ വി​മാ​ന​ക്ക​രാ​ർ മോ​ദി സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെ​ന്നു രാ​ഹു​ൽ ഗാ​ന്ധി


റാ​ഫേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​ർ ഒ​രു വ്യ​വ​സാ​യി​ക്കു വേ​ണ്ടി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ് ഉ​ൾ​പ്പെ​ട്ട​തി​നെ​യാ​ണു രാ​ഹു​ൽ ചോ​ദ്യം ചെ​യ്ത​ത്.


പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത റി​ല​യ​ൻ​സി​ന് എ​ങ്ങ​നെ​യാ​ണ് ഈ ​ക​രാ​റി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു രാ​ഹു​ൽ ചോ​ദി​ക്കു​ന്നു. റാ​ഫേ​ൽ ഇ​ട​പാ​ട് കൊ​ള്ള​യാ​ണെ​ന്ന് നേ​ര​ത്തേ രാ​ഹു​ൽ ട്വി​റ്റ​റി​ൽ ആ​രോ​പി​ച്ചി​രു​ന്നു.


യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഫ്ര​ഞ്ച് ക​ന്പ​നി​യാ​യ ഡ​സോ​ൾ​ട്ട് ഏ​വി​യേ​ഷ​നി​ൽ നി​ന്നും യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. പി​ന്നീ​ട് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ഈ ​ക​രാ​റു​മാ​യി മു​ന്നോ​ട്ടു പോ​യി. ആ​ദ്യം 126 വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി 36 വി​മാ​ന​ങ്ങ​ളാ​ക്കി. എ​ന്നാ​ൽ, കൂ​ടി​യ വി​ല​യ്ക്കാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്.

റി​യ​ല​ൻ​സ് ഡി​ഫ​ൻ​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ ത​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റി​ല​യ​ൻ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് ത​ള്ളി​യാ​ണ് രാ​ഹു​ൽ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.



Sharing is Caring