റ​ഫാ​ല്‍: ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ളെ ത​ള്ളി ദ​സോ

പാ​രീ​സ്: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ന്‍റെ ക​രാ​റി​ല്‍ റി​ല​യ​ന്‍​സി​നെ പ​ങ്കാ​ളി​യാ​ക്കി​യ​തു സം​ബ​ന്ധി​ച്ച ഫ്ര​ഞ്ച് മാ​ധ്യ​മ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ത​ള്ളി റ​ഫാ​ല്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ദ​സോ ഏ​വി​യേ​ഷ​ന്‍ രം​ഗ​ത്ത്. റി​ല​യ​ന്‍​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ക​ന്പ​നി​യു​ടെ സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​ന​മാ​ണ്. പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ഇ​ന്ത്യ​യും ഫ്രാ​ന്‍​സും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​റി​ന്‍റെ ച​ട്ട​ക്കൂ​ടി​ന​ക​ത്ത് നി​ന്നെ​ന്നും ദ​സോ ഏ​വി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

റ​ഫാ​ല്‍ ക​രാ​റി​ല്‍ റി​ല​യ​ന്‍​സി​നെ പ​ങ്കാ​ളി​യാ​ക്ക​ണ​മെ​ന്നു നി​ര്‍​ബ​ന്ധി​ത വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഫ്ര​ഞ്ച് മാ​ധ്യ​മ​മാ​യ മീ​ഡി​യ പാ​ര്‍​ടാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ദ​സോ ഏ​വി​യേ​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ ത​ങ്ങ​ള്‍​ക്കു ല​ഭി​ച്ച​താ​യി മീ​ഡി​യ​പാ​ര്‍​ട്ട് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ റി​ല​യ​ന്‍​സ് ഡി​ഫെ​ന്‍​സി​നെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ച്ച​താ​യു​ള്ള ഫ്ര​ഞ്ച് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സ്വാ ഒ​ളാ​ന്ദി​ന്‍റെ വി​വാ​ദ​പ​രാ​മ​ര്‍​ശം പ്ര​സി​ദ്ധീ​ക​രി​ച്ച​തും മീ​ഡി​യ​പാ​ര്‍​ട്ടാ​യി​രു​ന്നു. മീ​ഡി​യ​പാ​ര്‍​ട്ടി​ല്‍ എ​ഴു​തി​യ ലേ​ഖ​ല​ത്തി​ലാ​ണ് ദ​സോ ഏ​വി​യേ​ഷ​ന്‍റെ പ​ങ്കാ​ളി​യാ​യി റി​ല​യ​ന്‍​സി​നെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചെ​ന്ന് ഒ​ളാ​ന്ദ് പ​റ​ഞ്ഞ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *