റൊണാള്‍ഡോ ഇല്ല, യുവന്റസ് ഇന്ന് യങ് ബോയിസിനെതിരെ


ഇറ്റാലിയന്‍ ചാമ്ബ്യന്മാരായ യുവന്റസ് ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് സ്വിസ് ടീമായ യങ്ങ് ബോയിസിനെ നേരിടും. ഈ സീസണില്‍ മികച്ച ഫോമിലുള്ള യുവന്റസ് തുടര്‍ച്ചയായ ഒന്‍പതാം വിജയം തേടിയാണ് ഇന്നിറങ്ങുന്നത്. ചാമ്ബ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ വലന്‍സിയയെ യുവന്റസ് പരാജയപ്പെടുത്തിയിരുന്നു. വലന്‍സിയക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്നിറങ്ങില്ല. ഇന്ന് രാത്രി 10.25 ഗ്രൂപ്പ് എച്ചിലെ യുവന്റസിന്റെ രണ്ടാം മത്സരം നടക്കുക.


ഒരു ഗോളിന് പിന്നിലായിരുന്നിട്ടും ശക്തമായ തിരിച്ച്‌ വരവ് നടത്തിയാണ് സീരി എ യില്‍ ബദ്ധവൈരികളായ നാപോളിക്കെതിരെ യുവന്റസ് ജയം പിടിച്ചെടുത്തത്. ആദ്യമായിട്ടാണ് ഒരു ഒഫീഷ്യല്‍ മത്സരത്തില്‍ യുവന്റസും യങ് ബോയിസും ഏറ്റുമുട്ടുന്നത്. റൊണാള്‍ഡോയും ഡഗ്ലസ് കോസ്റ്റയും ടീമില്‍ ഇല്ലെങ്കിലും യുവന്റസിന്റെ അര്‍ജന്റീനിയന്‍ സൂപ്പര്‍ സ്റ്റാര്‍ പൗലോ ഡിബാല ഈ സീസണിലെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങും. ഇറ്റലിയുടെ യുവതാരം ബെര്‍ണാഡെസ്‌കിയാകും യുവന്റസിന്റെ ആക്രമണത്തിന്റെ കുന്തമുനയാകുക. സ്വിസ് ടീമിനെതിരായ മത്സരത്തില്‍ ജര്‍മ്മന്‍ താരം സമി ഖേദിരയും യുവന്റസില്‍ തിരിച്ചെത്തും. .




Sharing is Caring