റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ യു​​​വാ​​​വി​​​നു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്‍​​​കി മോഷണം നടത്തി


തൃ​​​ശൂ​​​ര്‍: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ യു​​​വാ​​​വി​​​നു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്‍​​​കി മ​​​യ​​​ക്കി മൊ​​​ബൈ​​​ല്‍ ഫോ​​​ണും പ​​​ണ​​​വും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ക​​​വ​​​ര്‍​​​ന്നു. ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​ ജി​​​തി​​​ന്‍​​​ലാ​​​ലാ​​​ണ് ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​ത്. മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു ​​​നി​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നി​​​ടെ ഷൊ​​​ര്‍​​​ണൂ​​​രി​​​ലാ​​​ണ് സം​​​ഭ​​​വം.


ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കു നേ​​​രി​​​ട്ടു​​​ള്ള ട്രെ​​​യി​​​ന്‍ പോ​​​യ​​​തി​​​നെ​​​ത്തു​​ട​​​ര്‍​​​ന്ന് അ​​​ടു​​​ത്ത ട്രെ​​​യി​​​ന്‍ കാ​​​ത്തി​​​രി​​​ക്കു​​​ന്പോ​​​ള്‍ മാ​​​ന്യ​​​മാ​​​യി വ​​​സ്ത്രം ധ​​​രി​​​ച്ച ര​​​ണ്ടു​​​പേ​​​ര്‍ അ​​​ടു​​​ത്തു​​​ കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍ ന​​​ല്‍​​​കി​​​യ ചാ​​​യ കു​​​ടി​​​ച്ച​​​യു​​​ട​​​ന്‍ ബോ​​​ധം ന​​​ഷ്ട​​​പ്പെ​​​ട്ടു​​വെ​​​ന്നു യു​​​വാ​​​വ് പ​​​റ​​​ഞ്ഞു. ഒ​​​രു പ​​​വ​​​ന്‍ വ​​​രു​​​ന്ന മാ​​​ല​​​യ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും മൊ​​​ബൈ​​​ല്‍ ഫോ​​​ണും ക​​​വ​​​ര്‍​​​ന്ന സം​​​ഘം സ്ഥ​​​ലം​​​വി​​​ട്ടു.ബി​​​ടെ​​​ക് ബി​​​രു​​​ദധാ​​​രി​​​യാ​​​യ ജി​​​തി​​​ന്‍​​​ലാ​​​ല്‍ ജോ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു മം​​​ഗ​​​ലാ​​​പു​​​ര​​​ത്തേ​​​ക്കു പോ​​​യ​​​ത്.


അബോധാവസ്ഥയില്‍ കണ്ടെത്തിയ ജിതിന്‍ലാലിനെ മറ്റു യാത്രക്കാര്‍ ചേര്‍ന്നു ഷൊര്‍ണൂര്‍ ആശുപത്രിയിലും പിന്നീട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൈ​​​യി​​​ല്‍ ലാ​​​പ്ടോ​​​പ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തു മോ​​​ഷ്ടാ​​​ക്ക​​​ള്‍ കൊ​​​ണ്ടു​​​പോ​​​യി​​​ല്ല. പോ​​​ക്ക​​​റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ഴ്സി​​​ലെ പ​​​ണം മു​​​ഴു​​​വ​​​ന്‍ എ​​​ടു​​​ത്തു പ​​​ഴ്സ് തി​​​രി​​​കെ​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.



Sharing is Caring