റെയില്‍പാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ പുതിയ സങ്കേതികവിദ്യ ; ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു

ദില്ലി: റെയില്‍പാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്‍റെ പേര് ത്രിനേത്ര എന്നാണ്. ഈ സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിലാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞു.ടെറെയ്ന്‍ ഇമേജിങ് ഫോര്‍ ഡ്രൈവേഴ്‌സ് ഇന്‍ഫ്രാറെഡ്, എന്‍ഹാന്‍സ്ഡ്, ഒപ്റ്റിക്കല്‍ ആന്‍ഡ് റഡാര്‍ അസിസ്റ്റഡ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പൂര്‍ണരൂപം.

ഉയര്‍ന്ന റെസലൂഷനിലുള്ള ഒപ്റ്റിക്കല്‍ വീഡിയോ ക്യാമറയുടെയും അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാവും ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. ത്രിനേത്ര വികസിപ്പിക്കുന്നത്.റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗമാണ്. മഞ്ഞുകാലത്ത് ഉള്‍പ്പെടെ റെയില്‍പാളത്തിലെ തടസങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഈ സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിലാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞു. പരീക്ഷിച്ച്‌ ഉറപ്പുവരുത്തിയ ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *