റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. ഏപ്രില്‍ 15 വരെയായിരുന്നു സൗജന്യ ഓഫറുകളുടെ കാലാവധി നല്‍കിയിരുന്നത്.
എന്നാല്‍ ഇതിന് ശേഷവും സിമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ റദ്ദാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷക്ഷന്‍ ഉപഭോക്താക്കള്‍ക്ക് മെസേജ് അയച്ചതിന് ശേഷം ഘട്ടം ഘട്ടമായാണ് റദ്ദു ചെയ്യുക.














