യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യയെ പ്രേരിപ്പിക്കുകയാണെന്നതിന്റെ സൂചനയാണ് ഞായറാഴ്ച പുറത്തുവന്നത്.റഷ്യയുടെ ആണവകേന്ദ്രങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഉക്രൈന്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ സഹായമുണ്ടെന്ന് പരസ്യമായിത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
റഷ്യയുടെ നോവാടെകിലുള്ള ഊസ്റ്റ് ലൂഗ ആണവ ടെര്‍മിനലിലാണ് ഡ്രോണ്‍ ഉപയോഗിച്ച് ഉക്രൈന്‍ സ്ഫോടനം നടത്തിയത്. ആണവടെര്‍മിനലില്‍ നിന്നും കറുത്ത പുക ഉയരുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റഷ്യയെ പരമാവധി പ്രകോപിപ്പിക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ആക്രമണത്തിലൂടെ ശ്രമിച്ചത്.

ഇതേ നാണയത്തില്‍ റഷ്യ തിരിച്ചടിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ലോകം.യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ മുന്‍കയ്യില്‍ നടക്കുന്ന റഷ്യ-ഉക്രൈന്‍ സമാധാനച്ചര്‍ച്ച തകര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കമെന്ന് കരുതുന്നു. ട്രംപും പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുടിനും ട്രംപും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈന്‍ റഷ്യയുടെ ആണവകേന്ദ്രങ്ങളെ വരെ ആക്രമിച്ചത്.
ശനിയാഴ്ച റഷ്യ ഉക്രൈന് മേല്‍ നടത്തിയ ക്രൂരമായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കുകയായിരുന്നു തങ്ങളെന്നാണ് യൂറോപ്യന്‍ രാജ്യങ്ങലുടെ ന്യായീകരണം. ഉക്രൈന്റെ 34ാംമത് സ്വാതന്ത്ര്യദിനത്തിലായിരുന്നു റഷ്യയുടെ ഈ ആക്രമണം ഉണ്ടായത്.
ഡ്രോണ്‍ ആക്രമണം മൂലം ആണവകേന്ദ്രങ്ങളില്‍ സ്ഫോടനം നടന്നെങ്കിലും മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തില്‍ ഉയര്‍ന്നതോതിലുള്ള ആണവവികിരണം ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു. ഇനി റഷ്യ ഈ ആക്രമണത്തിന് എന്ത് മറുപടി നല്‍കുമെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോകം. റഷ്യ ആണവായുധങ്ങള്‍ ഉപയോഗിച്ച് ഉക്രൈനെ ആക്രമിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതുറന്നേക്കുമെന്ന് ആശങ്കയുണ്ട്.













