റഷ്യയില്‍ നവാസ് ഷരീഫും മോദിയും തമ്മില്‍ കൂടിക്കാഴ്ച


ഉഫ: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നു.


അതിര്‍ത്തി കടന്നുള്ള ഭീകരവാദം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി. കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. ചര്‍ച്ചയ്ക്കു ശേഷം ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കിയേക്കും.


അതേസമയം, ഷെരീഫുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ അമേരിക്ക സ്വാഗതം ചെയ്തു. തെക്കന്‍ ഏഷ്യന്‍ മേഖലയിലെ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷം ആരുടേയും താല്‍പര്യമല്ലെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എന്തു നടപടിയേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring