മോസ്കോ: റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 71 മരണം. മോസ്കോവിലെ ഡൊമൊഡെദോവ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ പോലും രക്ഷപ്പെട്ടില്ല.
റഷ്യയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന സരതോവ് എയര്‍ലൈന്‍സിന്റെ അന്റോനോവ് അന്‍-148 ആണ് തകര്‍ന്നുവീണത്. ഓര്‍സ്കിലേയ്ക്ക് പോവുകയായിരുന്നു വിമാനം. രമെന്‍സ്കൈ ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്.

65 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആകാശത്തുവെച്ചു തന്നെ വിമാനത്തിന് തീപിടിച്ചതായി ഒരു ദൃക്സാക്ഷി പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വിമാനം മറ്റൊരു എയര്‍ലൈന്‍ കമ്ബനിയില്‍ നിന്നും ഒരു വര്‍ഷം മുന്‍പാണ് സരതോവ് എയര്‍ലൈന്‍ സ്വന്തമാക്കിയത്. ടേക്ക് ഓഫ് ചെയ്ത് രണ്ടാം മിനിട്ടില്‍ തന്നെ വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.













