റഷ്യന്‍ പ്രതിപക്ഷ നേതാവ് വീണ്ടും പോലീസ് കസ്റ്റഡിയില്‍


റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്സി നവേലിനിയെ പോലീസ് വീണ്ടും വീട്ടു തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് പോലീസ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


​​നേരത്തേ, റ​​ഷ്യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ബ​​ഹി​​ഷ്ക​​രി​​ക്കാ​​ന്‍ ആ​​ഹ്വാ​​നം ചെ​​യ്തു പ്ര​​തി​​ഷേ​​ധപ്ര​​ക​​ട​​നം ന​​ട​​ത്തി​​യ അ​​ല​​ക്സി ന​​വ​​ല്‍​​നി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത് ജയിലില്‍ അടച്ചിരുന്നു. മാ​​ര്‍​​ച്ചി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പു​​ടി​​ന്‍റെ ജ​​യം ഉ​​റ​​പ്പാ​​ക്കാ​​നാ​​യി ന​​വ​​ല്‍​​നി​​യെ മ​​ത്സ​​ര​​ത്തി​​ല്‍​​നി​​ന്നു വി​​ല​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. അ​​ഴി​​മ​​തി​​ക്കേ​​സു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞാ​​ണു വി​​ല​​ക്ക് ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യ​​ത്.
Dailyhunt




Sharing is Caring