റഷ്യക്ക് വീണ്ടും തിരിച്ചടി: 2018ലെ ശീതകാല ഒളിമ്ബിക്സിലും വിലക്ക്


018ല്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്ബിക്സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്ബിക്സ് കമ്മിറ്റിയുടെ (ഐഒസി) വിലക്ക്. കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങള്‍ക്ക് സ്വതന്ത്ര പതാകയ്ക്ക് കീഴില്‍ മത്സരിക്കാമെന്ന് ഐഒസി അറിയിച്ചു. 2018 ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോംഗ്ചാംഗിലാണ് ശീതകാല ഒളിമ്ബിക്സ് അരങ്ങേറുന്നത്.




Sharing is Caring