ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് കാരറ്റ്. ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും കാരറ്റ് വളരെയധികം ഗുണം ചെയ്യുന്നു. ധാരാളം വിറ്റാമിനുകളും മറ്റ് പോഷകഗുണങ്ങളും അടങ്ങിയ കാരറ്റ് നമ്മുടെ ആരോഗ്യത്തെ വളരെ അധികം സഹായിക്കുന്നു
കാരറ്റിന്റെ പരമാവധി ഗുണം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഹല്‍വയായി കഴിക്കുക എന്നതാണ്. ഇതിനായി കാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത്, പാലും പഞ്ചസാരയും ചേര്‍ത്ത് വേവിച്ച് നട്ട്സ് കൊണ്ട് അലങ്കരിക്കുന്നു. രുചികരവും ആരോഗ്യകരവുമായ മധുരപലഹാരം കൂടിയാണിത്! പച്ചയ്ക്ക് കഴിക്കുവാന്‍, ബേബി കാരറ്റ് അല്ലെങ്കില്‍ മിനി കാരറ്റ് ഡയറ്റ് ചെയ്യുന്നവര്‍ക്കും ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്കും ഉത്തമമായ ഒരു ലഘുഭക്ഷണമാണ്.

ചേരുവകള്‍
1. ഗ്രേറ്റ് ചെയ്ത കാരറ്റ് – 3 കപ്പ്
2. പാല്‍ – രണ്ടര കപ്പ്
3. പഞ്ചസാര – മുക്കാല്‍ കപ്പ്
4. നെയ്യ് – 4 ടേബിള്‍ സ്പൂണ്‍
5. ഏലയ്ക്കപ്പൊടി – 1 ടീ സ്പൂണ്‍
6. അണ്ടിപ്പരിപ്പ്, കിസ്മിസ് – ആവശ്യത്തിന്
7. ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ രണ്ടു സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് മാറ്റിവയ്ക്കുക. ആ പാനില്‍ത്തന്നെ കാരറ്റും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് ഇളക്കുക.
അതിലേക്ക് പാലും ചേര്‍ത്ത് മീഡിയം ചൂടില്‍ വേവിക്കുക. കാരറ്റ് വെന്ത് പാല്‍ വറ്റി വരുമ്ബോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞ് നന്നായി കുറുകിവരുമ്ബോള്‍ ഏലയ്ക്കപ്പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി വാങ്ങിവെക്കാം.













