രാ​ജ്യ​സു​ര​ക്ഷ​യാ​ണ് രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ള്‍ വ​ലു​ത്: രാ​ഹു​ലി​നെ​തി​രെ കി​ര​ണ്‍ റി​ജി​ജു


ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സു​ര​ക്ഷ​യാ​ണ് രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ള്‍ വ​ലു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഓ​ര്‍​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു. ഭീ​മ കൊ​റേ​ഗാ​വ് സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ടി​വി​സ്റ്റു​ക​ളെ അ​റ​സ്റ്റു ചെ​യ്ത​തി​നെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് റി​ജി​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.


ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​ക്ക് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മാ​വോ​യി​സ്റ്റു​ക​ളെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ക്കു​ക​യാ​ണെ​ന്നും റി​ജി​ജു കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ല്‍ ഒ​രു എ​ന്‍​ജി​ഒ​യ്ക്ക് മാ​ത്ര​മേ ഇ​ട​മു​ള്ളൂ. അ​ത് ആ​ര്‍​എ​സ്‌എ​സാ​ണ്. മ​റ്റ് എ​ല്ലാ എ​ന്‍​ജി​ഒ​ക​ളും അ​ട​ച്ചു​പൂ​ട്ടു​ക. എ​ല്ലാ ആ​ക്ടി​വി​സ്റ്റു​ക​ളെ​യും ത​ട​ങ്ക​ലി​ലാ​ക്കു​ക.


പ​രാ​തി​പ്പെ​ടു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ലു​ക. പു​തി​യ ഇ​ന്ത്യ​യി​ലേ​ക്ക് സ്വാ​ഗ​തം- എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.



Sharing is Caring