രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെ ദുരിതാശ്വാസകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു;


തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തി.


ചെങ്ങന്നൂരിലെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ആലപ്പുഴയിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.


പിന്നീട് മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.

തുടര്‍ന്ന് കൊച്ചിയിലേക്ക് പോകുന്ന അദ്ദേഹം 3.45 മുതല്‍ 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാമ്ബുകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ബുധനാഴ്ച രാവിലെ പത്തിന് വിമാനത്തില്‍ കോഴിക്കോടിന് തിരിക്കും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. തുടര്‍ന്നു കോഴിക്കോട് വഴി ദില്ലിക്ക് മടങ്ങും.



Sharing is Caring