കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബുധനാഴ്ച അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും. അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധിയ്ക്കും സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കും ഒപ്പമാകും രാഹുലെത്തുക. മണ്ഡലത്തില്‍ രാഹുല്‍ റോഡ ഷോ നടത്തുമെന്നും പാര്‍ട്ടി ജില്ലാ വക്താവ് അനില്‍ സിങ് അറിയിച്ചു.
അമേഠിയില്‍ കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ പ്രതിനിധാനം ചെയ്യുന്നു. രാഹുലിനെതിരെ സ്മൃതി ഇറാനിയാണ് മത്സരിക്കുന്നത്. 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതിയെ രാഹുല്‍ തോല്‍പ്പിച്ചിരുന്നു. അമേഠിയില്‍ മേയ് 6 നാണ് വോട്ടെടുപ്പ് .
FLASHNEWS