ജഗതിയുടെ കബീറിന്റെ ദിനങ്ങള്‍ ജയ്‌പ്പൂരിലേക്ക് !!!

ജഗതി ശ്രീകുമാര്‍ അഭിനയരംഗത്ത് തിരിച്ചെത്തുന്ന കബീറിന്റെ ദിനങ്ങളുടെ ഷൂട്ടിംഗ് ജയ്പ്പൂരിലേക്ക് ഷിഫ്റ്റ് ചെയ്തു. സുധീര്‍ കരമന മുരളി ചന്ദ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. കൈലേഷ്‌കര്‍ ആണ് ഈ കവാലി ഗാനം ആലപിക്കുന്നത്.
അനിതാ ഷേക്ക് ആണ് ഈ ഗാനത്തിന് ഈണമിടുന്നത്. ഷക്കീല്‍ അസ്മി പാെഴുതിയിരിക്കുന്നു. മനോഹരമായ ഈ ഗാനം ചിത്രീകരിച്ചശേഷം പന്ത്രണ്ടിന് സംഘം മടങ്ങിയെത്തും . തിരുവനന്തപുരത്ത് ഒരു ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്.
ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത് ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ശരത് ചന്ദ്രനും ശൈലജയും ചേര്‍ന്നാണ് സ്‌ക്രിപ്ട് എഴുതി നിര്‍മ്മിക്കുന്നത്. സംഭാഷണം ശ്രീകുമാര്‍. ഉദയന്‍ അമ്ബാടിയാണ് ഛായാഗ്രാഹകന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *