രാഹുല്‍ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തതിനെതിരെ മുല്ലപ്പള്ളി


തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയ്യപ്പ ധര്‍മസേന നേതാവ് രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തതിനെ വിമര്‍ശിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് ശരിയായ നടപടിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ആരാണെന്ന് അറിയുന്നവര്‍ ആരും ഇത്തരം നാണംകെട്ട പ്രവൃത്തികള്‍ ചെയ്യില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.‌


നേരത്തെ, യുവ എംഎല്‍എ വി.ടി.ബല്‍റാമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ പോസ്റ്റിട്ടത്. രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റെന്നായിരുന്നു ബല്‍റാമിന്‍റെ പോസ്റ്റ്.


യുവതീ പ്രവേശനം ആകാമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനോട് യോജിച്ചും കെപിസിസി നിലപാടിനോടുള്ള എതിര്‍പ്പ് പരോക്ഷമായി പ്രകടിപ്പിച്ചുകൊണ്ടുമായിരുന്നു ബല്‍റാമിന്‍റെ പോസ്റ്റ്.
Dailyhunt



Sharing is Caring