രാഷ്ട്രീയ പോരിനിടയിലും ദേവഗൗഡയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: കലുഷിതായ കലങ്ങിമറിയുന്ന കര്‍ണാടകത്തിലെ രാഷ്ട്രീയ കാലവസ്ഥയ്ക്കിടയിലും മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌.ഡി. ദേവഗൗഡയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.


മുന്‍പ്രധാനമന്ത്രി ശ്രീ എച്.ഡി. ദേവഗൗഡയെ വിളിക്കുകയും തന്റെ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വിറ്റ്.


പ്രധാനമന്ത്രിക്ക് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ദേവഗൗഡയ്ക്ക് ആശംസകളുമായി ട്വിറ്റ് ചെയ്തിരുന്നു. ദേവഗൗഡയുടെ 85ാം പിറന്നാളാണ് ഇന്ന്.



Sharing is Caring