രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പ​റ​ത്തി ;അമേരിക്കന്‍ പൗരന്മാരായ രണ്ട് പേര്‍ അ​റ​സ്റ്റി​ല്‍


ന്യൂഡല്‍ഹി : ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്.


സെപ്തംബര്‍ 14നായിരുന്നു ആക്രമണം നടന്നത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഡ്രോണ്‍ പറത്താനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല




Sharing is Caring