രാഷ്ട്രപതി ഒക്ടോബര്‍ എട്ടിന് കേരളത്തിലെത്തും


രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിന്. ഒക്ടോബര്‍ എട്ടിന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണു രാഷ്ട്രപതി കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയായശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.


കൊല്ലം ആശ്രാമം മൈതാനം, ഹരിപ്പാട് എന്‍ടിപിസി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ എവിയെങ്കിലുമാകും രാഷ്ട്രപതി എത്തുകയെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അജിതാ ബീഗം പറഞ്ഞു.




Sharing is Caring