രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 67,708 കേസുകള്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 67,708 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒരു ദിവസം 680 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,07,098 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.1,11,266 പേര്‍ മരണമടഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 8.12,390 ആണ്. 63,83,442 പേര്‍ രോഗമുക്തരായി. ഒക്ടോബര്‍ 14 വരെ 9,12,26,305 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. ബുധനാഴ്‌ച 11,36,183 സാമ്ബിളുകളാണ് പരിശോധിച്ചത്. 15 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ച മഹാരാഷ്‌ട്രയാണ് രോഗബാധയുള‌ള സംസ്ഥാനങ്ങളില്‍ ഒന്നാമത്. 40,000ലേറെ പേര്‍ മഹാരാഷ്‌ട്രയില്‍ മാത്രം രോഗം ബാധിച്ച്‌ മരണമടഞ്ഞു. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ലോക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്‌ച 3324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ആകെ രോഗബാധ 3.17 ലക്ഷം ആയി.44 പേര്‍ ഇന്നലെ മാത്രം മരണമടഞ്ഞു. ഇതോെടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞവരുടെ എണ്ണം 5898 ആയി.തുടര്‍ച്ചയായി രണ്ടാം ദിനമാണ് 3000 ലധികം കേസുകള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്‌ച 3036 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2,89,747 പേര്‍ രോഗം ഭേദമാകുകയോ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് ഡിസ്‌ചാര്‍ജാകുകയോ ചെയ്‌തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *