രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നത് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തെ ഇപ്പോള്‍ രക്ഷിക്കാന്‍ പറ്റുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. നമ്മുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള സഹകരണമാണ് യുഎഇയില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്. രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ അംഗങ്ങളെ കൊടുക്കാന്‍ പോകുന്ന സംസ്ഥാനം കേരളമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് എടുത്തപ്പോള്‍ അതിനെതിരായ നിന്നത് ഒരേ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്. അത് കേരളത്തിലാണെന്നും മല്ലപ്പള്ളി രാമചന്ദ്രന്‍ മല്ലപ്പള്ളി രാമചന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.













