രാജ്യത്തെ കൊവിഡ് കേസുകള്‍ വൻതോതിൽ കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്ക് പ്രകാരം നാല്‍പതിനായിരത്തില്‍ താഴെയാണ് കൊവിഡ് കേസുകള്‍.മഹാരാഷ്ട്രയില്‍ 84 മരണവും 3,645 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയത്. കര്‍ണാടക-3130, ഡല്‍ഹി- 2,832, തമിഴ്‌നാട്-2708 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകള്‍. രാജ്യത്ത് 4287 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച്‌ കേരളം തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79 ലക്ഷത്തിലും ,മരണസംഖ്യ 1.19 ലക്ഷത്തിലും തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *