രാജ്യത്തെ ആകെ കൊവിഡ് രോഗികളില്‍ പത്ത് ശതമാനത്തോളം കേരളത്തില്‍ തന്നെ

രാജ്യത്ത് ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളില്‍ പത്തു ശതമാനത്തിലേറെയും കേരളത്തില്‍ നിന്ന്. ആക്ടീവ് കേസുകളുടെ കാര്യത്തില്‍ 233% വര്‍ധനയാണ് നാലാഴ്ചയ്ക്കിടെ കേരളത്തിലുണ്ടായത്. അതേസമയം രാജ്യത്തു വളര്‍ച്ചാ നിരക്കില്‍ 11% കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഇന്നലത്തെ കണക്കനുസരിച്ച്‌ 100 പേരെ പരിശോധിക്കുന്നതില്‍ 18 പോസിറ്റീവ് കേസാണുള്ളത്.

പരിശോധനകളുടെ എണ്ണം രണ്ടു ദിവസമായി കുറവാണ്. പ്രതിദിന രോഗ ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 63,509 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 74,632 പേര്‍ക്ക് രോഗം ഭേദമായി വീടുകളില്‍ തിരിച്ചെത്തി. ആകെ കേസുകള്‍ 72,39,389 ഉയര്‍ന്നപ്പോള്‍ 8,26,876 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ 730 പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ മരണം 1,10,586 ആയി ഉയര്‍ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *